പ്രതിരോധത്തിന്‍റെ പെൺകരുത്തുമായി "ജ്വാല"

ആക്രമണ സാഹചര്യമുണ്ടായാൽ ആത്മവിശ്വാസത്തോടെ നേരിടുന്നതെങ്ങനെയെന്ന് പ്രത്യേകം പരിശീലനം നേടിയ വനിതാ പോലീസ് കമാന്‍റോകൾ പഠിപ്പിച്ചു
പ്രതിരോധത്തിന്‍റെ പെൺകരുത്തുമായി "ജ്വാല"
Updated on

ആലുവ: എറണാകുളം റൂറൽ ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്‍റെ സഹകരണത്തോടെ നടന്ന ജ്വാല സ്വയം പ്രതിരോധ ക്ലാസ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആത്മവിശ്വാസത്തിന്‍റെ കരുത്തായി മാറി. പെട്ടെന്ന് ഒരു ആക്രമണ സാഹചര്യമുണ്ടായാൽ ആത്മവിശ്വാസത്തോടെ നേരിടുന്നതെങ്ങനെയെന്ന് പ്രത്യേകം പരിശീലനം നേടിയ വനിതാ പോലീസ് കമാന്‍റോകൾ പഠിപ്പിച്ചു.

അടവുകളും, പ്രതിരോധ വിദ്യകളും പഠിക്കുവാൻ നിരവധി പേരാണ് സ്റ്റേജിലെത്തിയത്. ചിലർ അവർ നേരിട്ട അനുഭവങ്ങൾ പങ്കുവച്ചു. ബോധവൽക്കരണ ക്ലാസും നടന്നു. പെരുമ്പാവൂര്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ജ്വാല സ്വയം പ്രതിരോധ പരിപാടി പെരുമ്പാവൂർ എ.എസ്.പി ജുവനപ്പടി മഹേഷ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സെബാസ്‌റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം.അൻവർ അലി, വികസന കാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അസീസ് മൂലയിൽ, ഹോപ്പ് ടീച്ചേഴ്സ് കോർഡിനേറ്റർ ബി.എസ്.സിന്ധു, തടിയിട്ടപറമ്പ് എസ്.എച്ച്.ഒ വി.എം. കഴ്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എസ്.ഷിഹാബ്, തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ പോലീസ് കമാൻഡോകളായ കെ.ഒ.റോസ, എം.കെ.സിന്ധു, കെ.എൻ.ബിജി, എം.എം.അമ്പിളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com