

ടി.പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ജ്യോതിബാബുവിന് ജാമ്യം. ജ്യോതിബാബുവിന് ഹൈക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. വിധി റദ്ദാക്കണമെന്ന് ജ്യോതിബാബുവിന്‍റെ അപ്പീലിൽ അന്തിമ തീരുമാനമെടുക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജ്യോതിബാബു നൽകിയ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജ്യോതിബാബുവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ട് എന്നുമാണ് കണ്ണൂർ മെഡിക്കൽ കോളെജ് സൂപ്രണ്ട് നൽകിയ റിപ്പോർട്ട്.
ജ്യോതിബാബുവിന് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഇതേനിലപാടായിരുന്നു. ഇടക്കാല ജാമ്യം നൽകരുതെന്ന കെ.കെ. രമയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.