പാലക്കാട് വിജയിച്ച് നേരെ യുഡിഎഫ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച സരിനെയും കാത്ത്..; പരിഹസവുമായി ജ്യോതികുമാർ ചാമക്കാല

നിലവിൽ പാലക്കാട് 1388 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലാണ് ലീഡ് ചെയ്യുന്നത്
jyothikumar chamakala against p sarin
പാലക്കാട് വിജയിച്ച് നേരെ യുഡിഎഫ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച സരിനെയും കാത്ത്..; പരിഹസവുമായി ജ്യോതികുമാർ ചാമക്കാല
Updated on

പാലക്കാട്: പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി. സരിനെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. പാലക്കാട് വിജയിച്ച ശേഷം നേരെ യുഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച പി. സരിനെയും കാത്ത് എന്നാണ് ജ്യോതികുമാർ കുറിച്ചത്. യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നിലവിൽ പാലക്കാട് 1388 വോട്ടുകൾക്ക് യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. ബിജെപി രണ്ടാം സ്ഥാനത്തും എൽഡിഎഫ് മൂന്നാം സതാനത്തുമാണ്. ഏറെ വിമർശനങ്ങളുയർന്ന മണ്ഡലമാണ് പാലക്കാട്. യുഎഫിൽ നിന്നും തെറ്റി പിരിഞ്ഞ് എൽഡിഎഫിലെത്തിയ സരിന്‍റെ പരാജയം രാഷ്ട്രീയ പരമായ പോരാട്ടത്തിനപ്പുറം കോൺഗ്രസിന്‍റെ അഭിമാന പ്രശ്നം കൂടിയാണ്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...

പാലക്കാട് വിജയിച്ച ശേഷം നേരെ യുഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച പി. സരിനെയും കാത്ത്....

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com