ഓർമകളുടെ കോർട്ടിൽ‌ കാലം തളർത്താത്ത സ്മാഷ്

താരങ്ങൾക്കൊപ്പം സെർവ് ചെയ്തും ഫിംഗർ ചെയ്തും കെസി തന്‍റെ ഓർമകൾ പുതുക്കി.
കെ.സി. വേണുഗോപാൽ കോർട്ടിൽ‌
കെ.സി. വേണുഗോപാൽ കോർട്ടിൽ‌

ആലപ്പുഴ: പഴയ കലാലയ കാലഘട്ടത്തിന്‍റെ ഓർമകളുമായി വോളിബോൾ കോർട്ടിൽ സ്മാഷുകൾ ഉതിർത്ത് യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ. മാരാരിക്കുളം ഉദയ കുമാർ മെമ്മോറിയൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോൾ കെസിയും ഉള്ളിൽ പഴയ ഓർമകളായിരുന്നിരിക്കാം.

കലാലയ ജീവിതത്തിൽ മികച്ച വോളിബോൾ താരമായിരുന്നു കെസി. കാലിക്കറ്റ് സർവകലാശാലയുടെ മിന്നും താരം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് മാരാരിക്കുളത്ത് ജില്ലാതല വോളിബോൾ ടൂർണമെന്‍റ് നടക്കുന്ന വിവരം കെസി അറിയുന്നത്, അധികം വൈകാതെ അദ്ദേഹം കോർട്ടിലെത്തി. താരങ്ങൾക്കൊപ്പം സെർവ് ചെയ്തും ഫിംഗർ ചെയ്തും കെസി തന്‍റെ ഓർമകൾ പുതുക്കി.

രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകൾക്ക് ഇടയിൽ തളരാതെ ഓടാനുള്ള പ്രചോദനം പണ്ട് കായിക താരം ആയിരുന്നപ്പോൾ നേടിയെടുത്തതാണന്ന് കെസി. അവസാന നിമിഷം വരെ വിജയത്തിനായി കൈ മെയ് മറന്ന് കളിച്ചിരുന്ന ആ പഴയ വോളിബോൾ താരത്തിന്‍റെ അതേ വാശിയോടെ‍യാണ് കെസി ആലപ്പുഴയുടെ കോർട്ടിയിൽ കളം നിറയുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com