കെ. കരുണാകരന്‍റെ സഹോദരൻ കെ. ദാമോദര മാരാർ അന്തരിച്ചു

കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എഎസ്ഐ ആയിരുന്നു
കെ. കരുണാകരന്‍റെ സഹോദരൻ കെ. ദാമോദര മാരാർ അന്തരിച്ചു

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ ഇളയസഹോദരന്‍ കെ. ദാമോദരമാരാര്‍ (102) അന്തരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ വെള്ളിമാടുകുന്ന് നിർമല ആശുപത്രിയിലായിരുന്നു അന്ത്യം.

ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച ദാമോദര മാരാർ കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എഎസ്ഐ ആയിരുന്നു.

ഭാര്യ: പരേതയായ ടി.വി. തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി. ഉഷ. കോഴിക്കോട് അസിസ്റ്റന്‍റ് കമ്മിഷണറും പാലക്കാട് എസ്പിയുമായിരുന്ന അന്തരിച്ച ജി.കെ. ശ്രീനിവാസന്‍ മരുമകനാണ്. പരേതരായ തെക്കേടത്ത് രാമുണ്ണി മാരാർ, കണ്ണോത്ത് കല്യാണി അമ്മ എന്നിവരുടെ മകനാണ് കെ. ദാമോദര മാരാർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com