k fon cbi probe rejected by high court
വി.ഡി. സതീശൻ

കെ-ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം വേണ്ട; സതീശന്‍റെ ആവശ്യം തള്ളി ഹൈക്കോടതി

കരാറിനു പിന്നിൽ ആസൂത്രിതമായ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വാദം
Published on

കൊച്ചി: കെ-ഫോൺ പദ്ധതി കരാറിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആവശ്യം തള്ളി ഹൈക്കോടതി. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കരാറിനു പിന്നിൽ ആസൂത്രിതമായ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വാദം. എന്നാൽ ഇത് അംഗീകരിക്കാതെ കോടതി ഹർജി തള്ളുകയായിരുന്നു.