കെ - ഫോൺ; കുന്നത്തുനാട്ടിൽ 110 കുടുംബങ്ങൾക്ക് കണക്ഷൻ: പി.വി.ശ്രീനിജിൻ എം.എൽ.എ

സംസ്ഥാനത്ത് 14000 ബി.പി എൽ കുടുംബങ്ങളിലേക്കും 30000 ഓഫീസുകളിലേക്കുമാണ് ആദ്യഘട്ടത്തിൽ പദ്ധതി എത്തുന്നത്
കെ - ഫോൺ; കുന്നത്തുനാട്ടിൽ 110 കുടുംബങ്ങൾക്ക് കണക്ഷൻ: പി.വി.ശ്രീനിജിൻ എം.എൽ.എ

കോലഞ്ചേരി: കുന്നത്തുനാട്ടിൽ 110 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ കെ. ഫോൺ കണക്ഷൻ നൽകും. ദാരിദ്ര്യരേഖക്ക് താഴെയുള്ള വിദ്യാർത്ഥികളുള്ള കുടുംബങ്ങൾക്കാണ് സൗജന്യ കണക്ഷൻ നൽകുന്നതെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ.പറഞ്ഞു.

പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. വൈകിട്ട് 3ന് പുത്തൻ കുരിശ് ഗവ.യു.പി.സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഒൺലൈനായി ഉദ്ഘാടനം നിർവഹിക്കും. പി.വി.ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിക്കും.ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

സംസ്ഥാനത്ത് 14000 ബി.പി എൽ കുടുംബങ്ങളിലേക്കും 30000 ഓഫീസുകളിലേക്കുമാണ് ആദ്യഘട്ടത്തിൽ പദ്ധതി എത്തുന്നത്. കുന്നത്തൂനാട്ടിൽ മാത്രം ആദ്യഘട്ടത്തിൽ 250 ൽ പരം കണക്ഷൻ വിവിധ സർക്കാർ സ്ഥാപനങ്ങളായ വില്ലേജ് ഓഫീസുകൾ, ഹെൽത്ത് സെൻ്ററുകൾ,സ്കൂളുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും തുടർന്നുളള പട്ടിക ഉടൻ തയാറാക്കുമെന്നും പി വി.ശ്രീനിജിൻ എം.എൽ.എ.കൂട്ടി ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com