വാട്സാപ്പ് ഗ്രൂപ്പ് മതസ്പർധ വളർത്താൻ കാരണമായി; ഗോപാലകൃഷ്ണനെതിരേ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം

ഗോപാലകൃഷ്ണനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണു സിറ്റി പൊലീസ് കമ്മിഷണർ നിയമോപദേശം തേടിയത്
k gopalakrishnan whatsapp group investigation
കെ. ഗോപാലകൃഷ്ണൻ
Updated on

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ‌ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും മതാടിസ്ഥാനത്തിൽ വേർതിരിവ് സൃഷ്ടിക്കാനും മതസ്പർധ വളർത്താനും വഴിയൊരുക്കുന്നതാണെന്ന് ഗവൺമെന്‍റ് പ്ലീഡർ നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

ഗോപാലകൃഷ്ണനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം നൽകിയ പരാതിയിലാണു സിറ്റി പൊലീസ് കമ്മിഷണർ നിയമോപദേശം തേടിയത്. ഫോൺ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്‍റെ പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ സസ്പെൻഷനും ലഭിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com