എല്ലാം പ്രസിഡന്‍റ് അറിഞ്ഞ് മതി; പ്രസിഡന്‍റിന്‍റെ അനുവാദമില്ലാത്ത ഒരു വിഷയവും പരിഗണിക്കില്ല, തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്കാരം

യോഗതീരുമാനം ബോർഡ് അംഗങ്ങൾക്ക് നൽകും
 യോഗതീരുമാനം ബോർഡ് അംഗങ്ങൾക്ക് നൽകും

ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.ജയകുമാർ

Updated on

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്കാരങ്ങളുമായി പ്രസിഡന്‍റെ കെ ജയകുമാർ രംഗത്ത്. പ്രസിഡന്‍റിന്‍റെ അനുവാദമില്ലത്ത ഒരു വിഷയവും ഇനി ബോ‍ർ‍‍ഡ് യോഗത്തിന്‍റെ പരിഗണനയ്ക്ക് വിടില്ല.

പ്രസിഡന്‍റ് അംഗീകരിച്ച വിഷയങ്ങൾ കുറിപ്പായി യോഗത്തിന് മുൻപ് അംഗങ്ങൾക്കും നൽകണം.

ബോർഡ് ഒപ്പിട്ട് തരുന്ന തീരുമാനത്തിന്‍റെ മിനിറ്റ്സ് അടുത്ത ബോർഡ് യോഗത്തിൽ സ്ഥിരീകരിക്കണമെന്നും ജയകുമാർ പറഞ്ഞു. വിഷയങ്ങൾ മുൻകൂട്ടി അറിയാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേയ്ക്ക് നയിക്കുമെന്നും കെ ജയകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ബോർഡ് മിനിറ്റ്സ് അടക്കം അംഗങ്ങളറിയാതെ പത്മകുമാർ തിരുത്തൽ വരുത്തിയതടക്കമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com