"ഓണം ഇല്ലാത്ത സംസ്ഥാനങ്ങൾക്കും ഉത്സവബത്ത കൊടുത്തുകൂടെ‍?", ട്രോളുകൾക്ക് ശൈലജയുടെ മറുപടി

"സൈബർ സംഘം ഗുണ്ട സംഘം പോലെ പ്രവർത്തിക്കുന്നു"
k k shylaja response to troll
KK Shailaja
Updated on

തൊടുപുഴ: ഓണം ബോണസ് പ്രസ്താവനയിലെ ട്രോൾ വീഡിയോക്ക് മറുപടിയുമായി കെ.കെ. ശൈലജ എംഎൽഎ. കേരളം 1000 രൂപ ഫെസ്റ്റിവൽ അലവൻസ് ആയി കൊടുക്കുന്നുണ്ട്. ഓണം ഇല്ലാത്ത സംസ്ഥാനത്ത് അവർക്ക് ഉത്സവ ബത്ത കൊടുത്തു കൂടെ എന്നാണ് ചോദിച്ചതെന്നാണ് ഷൈലജയുടെ വിശദീകരണം.

സൈബർ സംഘം ഗുണ്ട സംഘം പോലെ പ്രവർത്തിക്കുന്നു. ചെറുപ്പക്കാരായ എംഎൽഎ മാർ ഉൾപ്പെടെ ആണ് സൈബർ സംഘങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്വന്തം പാർട്ടിക്കാർക്ക് എതിരെ വരെ ഇവർ അധിക്ഷേപം നടത്തുന്നുണ്ടെന്നും ആർക്കും വിമർശിക്കാം. എന്നാൽ മ്ലെച്ചമായ ഭാഷ ഉപയോഗിക്കരുതെന്നും കെ.കെ. ശൈലജ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com