മോദിക്കും പത്മജയ്ക്കുമൊപ്പം കരുണാകരനും; നിലമ്പൂരിൽ ബിജെപിയുടെ ഫ്ലക്സ് ബോർഡിൽ വലിച്ചു കീറി കോൺഗ്രസ് പ്രവർത്തകർ

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്
Bjp Flex Board
Bjp Flex Board
Updated on

മലപ്പുറം: നിലമ്പൂരില്‍ കെ. കരുണാകരന്‍റെ ചിത്രം വച്ച് ബിജെപിയുടെ ഫ്ലക്സ് ബോർഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പത്മജ വേണുഗോപാലിന്‍റേയും ചിത്രത്തിനൊപ്പം കരുണാകരന്‍റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്.

പത്മജ ബിജെപിയിൽ ചേർന്ന പശ്ചാത്തലത്തിൽ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അത് അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കള്‍ നേരത്തേ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇത് പാടെ തള്ളിയാണ് ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്. ബോര്‍ഡിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഫ്ലക്സ് ബോര്‍ഡ് വലിച്ചുകീറി നശിപ്പിച്ചു. പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയാണ് ബോര്‍ഡ് നശിപ്പിച്ചത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com