

K Muraleedharan
കോഴിക്കോട്: മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന്തതൊട്ടാകെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കെ. മുരളീധരന്‍റെ പ്രതികരണം. എല്ലായിടത്തുനിന്നും മത്സരിക്കാൻ സമ്മർദമുണ്ടെന്നും എന്നാൽ ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്ന് അറിയില്ലെന്നും കോഴിക്കോട് അദ്ദേഹം പ്രതികരിച്ചു. ഇത്തവണ മത്സരിക്കാൻ മൂടില്ല, എല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്നുമാണ് മുരളീധരൻ പറയുന്നത്.
മണ്ഡലം തിരിച്ചു പിടിക്കാൻ മതേതരത്വത്തിന്‍റെ കാവലാൾ എന്നാണ് പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്. "കെ. മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം' എന്നെഴുതിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ എല്ലാത്തവണയും മത്സരിക്കുന്നതിൽ കാര്യമില്ലെന്നും ത്രികോണ മത്സരങ്ങൾ നടക്കുന്ന തിരുവനന്തപുരം പോലുള്ള മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശമെന്നുമാണ് നിലവിലെ മുരളീധരന്‍റെ പ്രതികരണം.