''ചിത്രയ്‌‌ക്കെതിരേ ആക്രമണം നട​ത്തുന്നവർ ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ടുനിന്നവർ''; വി. മു​ര​ളീ​ധ​ര​ന്‍

റം​സാ​ന്‍ പു​ണ്യ​ത്തെ​ക്കു​റി​ച്ച് ഇ​സ്‌​ലാം മ​ത വി​ശ്വാ​സി​ക​ള്‍ അ​ല്ലാ​ത്ത​വ​രും പ​റ​യാ​റു​ണ്ട്
K Muraleedharan  | KS Chithra
K Muraleedharan | KS Chithra

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​ന​ത്തി​ന് കൂ​ട്ടു​നി​ന്ന​വ​രാ​ണ് പ്ര​ശ​സ്ത ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യ്ക്കെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. കേ​ര​ളം സ​ഹി​ഷ്ണു​ത​യു​ടെ പ​ര്യാ​യ​മാ​ണെ​ന്നാ​ണ​ല്ലേ മാ​ര്‍ക്‌​സി​സ്റ്റ് പാ​ര്‍ട്ടി മ​റ്റു​ള്ള​വ​രൊ​ടെ​ക്കെ പ​റ​യു​ന്ന​ത്. ചി​ത്ര​യ്ക്കു നേ​രേ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം അ​തി​നു യോ​ജി​ക്കു​ന്ന​താ​ണോ- മു​ര​ളീ​ധ​ര​ന്‍ ചോ​ദി​ച്ചു.

അ​ഞ്ഞൂ​റ് വ​ര്‍ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം കു​റി​ച്ച് അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ പ്ര​തി​ഷ്ഠാ ക​ര്‍മം ന​ട​ത്തു​ന്ന​ത് എ​ല്ലാ​വ​ര്‍ക്കും സ​ന്തോ​ഷി​ക്കാ​നു​ള​ള അ​വ​സ​ര​മാ​ണ്. ആ ​അ​വ​സ​ര​ത്തി​ല്‍ രാ​മ​നാ​പം ജ​പി​ക്ക​ണ​മെ​ന്നും വി​ള​ക്കു കൊ​ളു​ത്ത​ണ​മെ​ന്നു​മാ​ണ് ഒ​രു ഹൈ​ന്ദ​വ വി​ശ്വാ​സി​യെ​ന്ന നി​ല​യി​ല്‍ കെ.​എ​സ്. ചി​ത്ര പ​റ​ഞ്ഞ​ത്. അ​വ​ർ​ക്കെ​തി​രെ സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന പ​ര​സ്യ​മാ​യ ആ​ക്ര​മ​ണം ക​ണ്ടി​ട്ടും പൊ​ലീ​സ് മി​ണ്ടാ​ത്ത​തെ​ന്താ​ണ്? ഹൈ​ന്ദ​വ വി​ശ്വ​സ​ങ്ങ​ളെ എ​ങ്ങ​നെ അ​ധി​ക്ഷേ​പി​ച്ചാ​ലും ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല എ​ന്നാ​ണോ? - മു​ര​ളീ​ധ​ര​ന്‍ ചോ​ദി​ച്ചു.

റം​സാ​ന്‍ പു​ണ്യ​ത്തെ​ക്കു​റി​ച്ച് ഇ​സ്‌​ലാം മ​ത വി​ശ്വാ​സി​ക​ള്‍ അ​ല്ലാ​ത്ത​വ​രും പ​റ​യാ​റു​ണ്ട്. അ​പ്പോ​ള്‍ ആ​ര്‍ക്കും അ​ഭി​പ്രാ​യം വ്യ​ത്യാ​സ​മി​ല്ല. ക്രി​സ്മ​സി​ന് കേ​ക്ക് മു​റി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ല്‍ ആ​ര്‍ക്കും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ല. എ​ന്നാ​ൽ, രാ​മ​ജ​ന്മ​ഭൂ​മി​യി​ല്‍ ക്ഷേ​ത്രം പ​ണി​യു​മ്പോ​ള്‍ വി​ള​ക്കു കൊ​ളു​ത്താ​നും രാ​മ​നാ​പം ജ​പ്പി​ക്കാ​നും പ​റ​യു​ന്ന​ത് അ​ങ്ങേ​യ​റ്റ​ത്തെ അ​ധി​ക്ഷേ​പാ​ര്‍ഹ​മാ​യ കാ​ര്യ​മാ​ണ് എ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നാ​ല്‍ ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ്.

സം​സ്ഥാ​ന​ത്ത് ഹൈ​ന്ദ​വ വി​ശ്വാ​സി​ക​ള്‍ക്ക് അ​വ​രു​ടെ ആ​ചാ​ര​ങ്ങ​ളെ​പ്പ​റ്റി പ്ര​തി​ക​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന ധാ​ര​ണ സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മ​മെ​ങ്കി​ല്‍ അ​തി​നെ ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. കേ​ര​ള​ത്തി​ല്‍ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മെ​ന്ന​ത് ഏ​ത​പ​ക്ഷീ​യ​മാ​ണെ​ന്ന് ധ​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com