മൂന്നാം സീറ്റ് വേണമെന്ന ലീഗിന്‍റെ ആവശ്യത്തെച്ചൊല്ലി യുഡിഎഫിൽ കലഹമില്ല: കെ. മുരളീധരൻ

മൂന്നാം സീറ്റിന് അർഹരെന്ന് ഇടയ്ക്കിടെ പറയേണ്ടതില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു
K. Muraleedharan
K. Muraleedharan

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്‍റെ ആവശ്യത്തെച്ചൊല്ലി യുഡിഎഫിൽ കലഹമുണ്ടാകില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. മുസ്ലീം ലീഗിന്‍റെ ആവശ്യം ന്യായമാണെന്നും ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മൂന്നാം സീറ്റിനു അർഹരെന്ന് ഇടയ്ക്കിടെ പറയേണ്ടതില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. വിഷയത്തിൽ ഉഭയകക്ഷി ചർച്ചകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി ലീഗ് കടുംപിടിത്തം തുടരുന്നത് ഇനി ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ഉറപ്പിക്കാനാണെന്നും സൂചനയുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com