ആരോഗ്യ വകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ല; പരിഭവം പറഞ്ഞ് കെ. മുരളീധരൻ

നഴ്സുമാരുടെ ആവശ്യം അംഗീകരിക്കുന്നു, ഇപ്പോൾ സമരത്തിൽ നിന്ന് പിൻമാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു
k muraleedharan about nurses strike

കെ. മുരളീധരൻ

Updated on

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുന്മാരുടെ സമരത്തിൽ ഒരാഴ്ചയ്ക്കകം നടപടിയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നഴ്സുമാരുടെ ആവശ്യം അംഗീകരിക്കുന്നു, ഇപ്പോൾ സമരത്തിൽ നിന്ന് പിൻമാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.

മിനിമം വേതനം നിയമം നടപ്പിലാക്കും. ആരോ​ഗ്യവകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ലെന്നും കെ. മുരളീധരൻ പരിഭവം പറഞ്ഞു. വിവാഹം കഴിഞ്ഞാൽ ആറുമാസം ഹണിമൂൺ കിട്ടാറുണ്ട്. ആരോഗ്യ വകുപ്പിന് അത് കിട്ടിയിട്ടില്ലെന്നായിരുന്നു കെ മുരളീധരന്‍റെ വാക്കുകൾ.

logo
Metro Vaartha
www.metrovaartha.com