സുരേഷ് ഗോപിക്ക് രണ്ടാം സ്ഥാനം കിട്ടിയാൽ ഉത്തരവാദി പിണറായി: മുരളീധരൻ

''ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോൾ സർവേ ഫലം കണ്ട് വി. മുരളീധരൻ ബോധം കെട്ടുകാണും''
K Muraleedharan predicts 3rd place for Suresh Gopi in Thrissur
സുരേഷ് ഗോപിക്ക് രണ്ടാം സ്ഥാനം കിട്ടിയാൽ ഉത്തരവാദി പിണറായി: മുരളീധരൻFile

തിരുവനന്തപുരം: തൃശൂരിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നു കെ. മുരളീധരൻ. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാൽ ഒന്നാം പ്രതി പിണറായി വിജയനായിരിക്കും.

തൃശൂരിലെ 7 നിയോജക മണ്ഡലങ്ങളിലും മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു. തൃശൂരിലോ നാട്ടികയിലോ ബിജെപി രണ്ടാം സ്ഥാനത്ത് വന്നേക്കാം. കുറഞ്ഞത് 4 ലക്ഷം വോട്ടെങ്കിലും യുഡിഎഫിന് ലഭിക്കും. പരമാവധി 25,000 വോട്ട് മാത്രമേ ബിജെപിക്ക് കൂടുകയുള്ളൂ. എൽഡിഎഫിൽനിന്നും ക്രോസ് വോട്ട് നടന്നാൽ മാത്രമേ ബിജെപി രണ്ടാമത് എത്തുകയുള്ളൂ.

കേരളത്തിൽ ബിജെപിക്ക് കോഴിമുട്ടയുടെ ആകൃതിയാകും കിട്ടുകയെന്നും മുരളീധരൻ പറഞ്ഞു. മോദിക്ക് കൈ കൊടുക്കാൻ ഒരാൾ പോലും ഡൽഹിയിക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോൾ സർവേ ഫലം കണ്ട് വി. മുരളീധരൻ ബോധം കെട്ടുകാണുമെന്നും കെ. മുരളീധരൻ പരിഹസിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com