പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയാക്കണമെന്നാവശ‍്യപ്പെട്ട് ഡിസിസി അയച്ച കത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ. കത്ത് സതീശന് കിട്ടിക്കാണില്ലെന്നും കിട്ടിയവർ അത് സമ്മതിച്ചിട്ടുണ്ടെന്നും കത്തിനെക്കുറിച്ച് ഇനി ചർച്ചച്ചെയ്യേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.
'കത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി അയച്ചതാണ് അത് രഹസ‍്യമല്ല. തെരഞ്ഞെടുപ്പിന് മുമ്പ് ആർക്കും ആരുടെ പേരും പറയാം. പാർട്ടി സ്ഥാനാർഥിയെ പ്രഖ‍്യാപിച്ചു കഴിഞ്ഞാൽ പിന്നെ കത്ത് ചർച്ച ചെയ്യേണ്ട കാര‍്യമില്ല. സ്ഥാനാർഥിയെ ജയിപ്പാക്കാൻ നോക്കണം' മുരളീധരൻ പറഞ്ഞു.