എഐസിസിയുടെ തീരുമാനം സ്വാഗതാർഹം; കോൺഗ്രസിൽ നേതൃമാറ്റമുണ്ടാവുമെന്ന് കെ. മുരളീധരൻ

പാർട്ടിയിൽ പ്രവർത്തിക്കാതെ പദവി മാത്രം കൊണ്ടുനടക്കുന്ന അനവധി പേരുണ്ടെന്നും അവരെയെല്ലാം മാറ്റുമെന്നും മുരളീധരൻ വ‍്യക്തമാക്കി
K. Muraleedharan says there will be a leadership change in Congress in kerala
കെ. മുരളീധരൻ
Updated on

തിരുവനന്തപുരം: കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാവുമെന്ന് കെ. മുരളിധരൻ. ഈ കാര‍്യം സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ല.

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ നല്ല ബന്ധത്തിലാണുള്ളതെന്നും കെപിസിസി അധ‍്യക്ഷനെ മാറ്റുമെന്നത് തെറ്റായ പ്രചാരണമാണെന്നും മുരളീധരൻ പ്രതികരിച്ചു.

പാർട്ടിയിൽ പ്രവർത്തിക്കാതെ പദവി മാത്രം കൊണ്ടുനടക്കുന്ന അനവധി പേരുണ്ടെന്നും അവരെയെല്ലാം മാറ്റുമെന്നും മുരളീധരൻ വ‍്യക്തമാക്കി.

എഐസിസി നേത‍ൃത്വത്തിന്‍റെ തീരുമാനം സ്വാഗതാർഹമാണെന്നും ഡിസിസികൾക്ക് കൂടുതൽ ചുമതല നൽകണമെന്നും മുരളീധരൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com