"ക‍്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലിലേക്ക് ശശി തരൂർ പോകില്ല": കെ. മുരളീധരൻ

ശശി തരൂർ മുഖ‍്യമന്ത്രി പിണറായി വിജയന് അടുപ്പമുള്ള ഒരു വ‍്യവസായിയുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നതിൽ പ്രതികരിച്ച് കെ. മുരളീധരൻ
k. muraleedharan shashi tharoor congress, cpm

കെ. മുരളീധരൻ | ശശി തരൂർ

Updated on

തിരുവനന്തപുരം: കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ മുഖ‍്യമന്ത്രി പിണറായി വിജയന് അടുപ്പമുള്ള ഒരു വ‍്യവസായിയുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നതിൽ പ്രതികരിച്ച് കെ. മുരളീധരൻ.

ക‍്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലിലേക്ക് ശശി തരൂർ പോകില്ലെന്നും ശശി തരൂരിനെ പോലെ അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന ഒരു വ‍്യക്തി ആ കപ്പലിൽ കേറുമെന്ന് പറഞ്ഞാൽ അത് ഏപ്രിൽ ഒന്നാം തീയതി മാത്രമെന്നെ പറയാൻ പറ്റു എന്നായിരുന്നു തമാശ രൂപേണ മുരളീധരന്‍റെ പ്രതികരണം. തരൂർ രാഹുൽ‌ ഗാന്ധിയുമായി സംസാരിച്ച് അതൃപ്തികൾ പരിഹരിക്കുമെന്ന സൂചനകളാണ് കെ. മുരളീധരൻ നൽകുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com