മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസ്; രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിൽ മത്സരിപ്പിച്ചേക്കും

വയനാടിന് പുറമേ റായ്‌വേലിയിലും മത്സരിച്ച രാഹുൽ വയനാട് മണ്ഡലത്തിലെ അംഗത്വം രാജിവച്ചാൽ മുരളീധരൻ മത്സരിക്കട്ടെയെന്നാണ് ഉയർന്ന പ്രധാന നിർദേശം
k muraleedharan would be considered to wayanad
രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിൽ കെ. മുരളീധരനെ മത്സരിപ്പിച്ചേക്കുംFile

തിരുവനന്തപുരം: തൃശൂരിലെ കനത്ത തോൽവിയോടെ ഇടഞ്ഞു നിൽക്കുന്ന കെ. മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസ്. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിലേക്ക് മുരളീധരനെ പരിഗണിച്ചേക്കുമെന്നാണ് വിവരം. പാലക്കാട് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസി‍ഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിന് ഒരവസരം കൂടി നല്‍കിയേക്കുമെന്ന തരത്തിലും വാർത്തകൾ പുറത്തു വരുന്നുണ്ട്.

പൊതുരംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തെരഞ്ഞെടുപ്പ് തോൽവിയോടുള്ള മുരളീധരെ പ്രതികരണം. മുതിര്‍ന്ന നേതാക്കള്‍ പലരും ഫോണില്‍ വിളിച്ച് അനുനയിപ്പിക്കുന്നുണ്ടെങ്കിലും വിഷമം മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ സുരക്ഷിതമായൊരു പദവി മുരളിക്ക് നല്‍കണമെന്നാണ് മുന്നണി നേതാക്കള്‍പോലും അഭിപ്രായം ഉയർന്നത്.

വയനാടിന് പുറമേ റായ്‌വേലിയിലും മത്സരിച്ച രാഹുൽ വയനാട് മണ്ഡലത്തിലെ അംഗത്വം രാജിവച്ചാൽ മുരളീധരൻ മത്സരിക്കട്ടെയെന്നാണ് ഉയർന്ന പ്രധാന നിർദേശം. മുന്‍പ് ഡിഐസി കാലത്ത് വയനാട്ടില്‍ മത്സരിച്ച് മിന്നുന്ന പ്രകടനം മുരളീധരന്‍ കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ പ്രിയങ്ക ഗാന്ധി ഇല്ലെങ്കില്‍ മാത്രമേ മുരളീധരനെ സ്ഥാനാര്‍ഥിയാക്കുന്നത് പരിഗണിക്കൂ. ഇക്കാര്യത്തിൽ മുരളീധരന്‍റെ തീരുമാനം നിർണായകമായേക്കും. രാഷ്ട്രീയ ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ച മുരളീധരൻ വയനാട്ടിൽ മത്സരിക്കുമോ എന്നത് വരും ദിവസങ്ങളിൽ കണ്ടറിയണം.

Trending

No stories found.

Latest News

No stories found.