''സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണം, ഇനി ചെറുപ്പക്കാര്‍ വരട്ടെ'', കെ. മുരളീധരൻ

''തൃശൂരില്‍ എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കില്‍ തനിക്ക് ഇത്രയും ദുഖം ഉണ്ടാവില്ലായിരുന്നു''
k muralidharan about loksabha election result at thrissur
K. Muraleedharanfile
Updated on

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ മത്സര രംഗത്തു നിന്നും തത്ക്കാലം വിട്ടു നിൽക്കുന്നതായി തൃശൂർ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണം. ഇനി ചെറുപ്പക്കാര്‍ വരട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സജീവ പൊതുപ്രവർത്തനത്തിൽ നിന്നും മത്സരരം​ഗത്ത് നിന്നും തത്ക്കാലം മാറി നിൽക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു. സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തിൽ പ്രയാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ താൻ മാറി ഷാഫി എത്തിയപ്പോൾ ഭൂരിപക്ഷം ഉയർന്നതുപോലെ തൃശൂരിലും നാളെ ചെറുപ്പക്കാർ വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. തൃശൂരില്‍ എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കില്‍ തനിക്ക് ഇത്രയും ദുഖം ഉണ്ടാവില്ലായിരുന്നുവെന്നും വളരെ കഷ്ടപ്പെട്ടാണ് നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത്. ഇവിടെ താൻ വന്ന് മത്സരിച്ചിട്ടു പോലും അവര്‍ അക്കൗണ്ട് തുറന്നു എന്നത് വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com