"പിണറായി മാറിയാൽ എല്ലാവരുംകൂടി റിയാസിനെ ചവിട്ടിപ്പിഴിയും, അതാണ് ദുബായിൽ ബിസിനസ് തുടങ്ങാൻ പ്ലാനിട്ടത്"; കെ. മുരളീധരൻ

ചില വിദ്യാന്മാരുടെ കൈയിൽ ബെവ്കോയിൽ ഉള്ളതിനേക്കാൾ വലിയ മദ്യശേഖരമുണ്ടെന്നും മുരളീധരൻ
k muralidharan about mohammed riyas dubai business plan

കെ. മുരളീധരൻ,പിണറായി വിജയനും മുഹമ്മദ് റിയാസും

Updated on

തിരുവനന്തപുരം: മുഹമ്മദ് റിയാസ് എംഎൽഎ ഭാവിയിൽ ദുബായിൽ ബിസിനസ് തുടങ്ങാൻ പദ്ധതിയിട്ടതിൽ തെറ്റു പറയാനാവില്ലെന്ന് മന്ത്രി കെ. മുരളീധരൻ. പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ മുതിർന്ന നേതാക്കളെല്ലാം കൂടി ചവിട്ടിപ്പിഴിയുമെന്ന് റിയാസിന് അറിയാമെന്നും അതാണ് അങ്ങനെയൊരു പദ്ധതിയിട്ടത് എന്നുമാണ് മുരളീധരൻ പറഞ്ഞത്.

'ഭാവിയിൽ ഗൾഫിൽ ബിസിനസ് തുടങ്ങാൻ വേണ്ടിയാണ് സംവിധാനങ്ങളുണ്ടാക്കിയതെന്ന റിയാസിന്റെ പ്രസ്താവനയിൽ തെറ്റ് പറയാൻ കഴിയില്ല. പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ഗൾഫിൽ ബിസിനസ് തുടങ്ങാനുള്ള പ്ലാൻ മുൻകൂട്ടി ഉണ്ടാക്കിയതാണെങ്കിൽ അതിൽ അദ്ദേഹത്തെ കുറ്റം പറയാനാകില്ല' - കെ. മുരളീധരൻ പറഞ്ഞു.

ചില വിദ്യാന്മാരുടെ കൈയിൽ ബെവ്കോയിൽ ഉള്ളതിനേക്കാൾ വലിയ മദ്യശേഖരമുണ്ടെന്നും എന്നിട്ടാണ് ഇക്കൂട്ടർ പൊതുസമൂഹത്തിൽ വേദവാക്യം പ്രസംഗിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സത്യങ്ങളെല്ലാം ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. ഇതൊന്നും മാധ്യമധർമ്മവുമായി യാതൊരു ബന്ധവുമുള്ള കാര്യമല്ല. തട്ടിപ്പുകളും അഴിമതിയും കാണിക്കാനുള്ള മറയായി മാധ്യമധർമത്തെ മാറ്റരുതെന്നും മുരളീധരൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com