''പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാർട്ടി ഇല്ലല്ലോ, അതിനാൽ ഒഴിവാക്കി പാടിയതാവും'', ദേശീയ ഗാന വിവാദത്തിൽ കെ. മുരളീധരൻ

പാലോട് രവിക്കെതിരേ കോണ്‍ഗ്രസ് അണികളുള്‍പ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു
K. Muraleedharan
K. Muraleedharanfile

കോഴിക്കോട്: കെപിസിസിയുടെ സമരാഗ്നിയുടെ സമാപന വേദിയിൽ ഡിസിസി പ്രസിഡന്‍റ് പാലോട് രവി ദേശീയഗാനം തെറ്റിച്ചു പാടിയതിൽ പരിഹാസ പ്രതികരണവുമായി കെ.മുരളീധരൻ എംപി രംഗത്ത്. പഞ്ചാബിലും, ഗുജറാത്തിലും, ബംഗാളിലുമൊന്നും പാർട്ടി ഇല്ലല്ലോ അതിനാൽ പാട്ടിൽ അത് ഒഴിവാക്കി പാടിയതാവുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പാലോട് രവിക്കെതിരേ കോണ്‍ഗ്രസ് അണികളുള്‍പ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

അതിനിടെ ദേശീയഗാനത്തെ അവഹേളിച്ചതിന് തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ആർ.എസ്. രാജീവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തെറ്റായി പാടിയും പാടുന്ന സമയത്ത് മൈക്ക് സ്റ്റാൻഡിൽ താളം പിടിച്ചും ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് പരാതി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com