'യുഡിഎഫ് വിട്ട എല്ലാവരും തിരിച്ചുവരണമെന്നാണ് ആഗ്രഹം'

ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോ എന്നതിൽ തീരുമാനമെടുക്കുന്ന കാര്യം രാഹുൽ ഗാന്ധിക്ക് വിട്ടിരിക്കുകയാണെന്ന് കെ. മുരളീധരൻ
'യുഡിഎഫ് വിട്ട എല്ലാവരും തിരിച്ചുവരണമെന്നാണ് ആഗ്രഹം'

കോഴിക്കോട്: തെറ്റിധാരണയുടെ പേരിൽ യുഡിഎഫ് വിട്ട എല്ലാവരും തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ എംപി. കേരള കോൺഗ്രസ്, കേരള കേൺഗ്രസ് ബി ഗ്രൂപ്പ്, എൽജെഡി ഇവരെല്ലാവരും തിരിച്ചുവരണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയിലെ വിപുലീകരണം സംബന്ധിച്ച് യുഡിഎഫിൽ ചർച്ച നടന്നിട്ടില്ല. മുന്നണിയിൽ ഇപ്പോൾ ഉള്ളവരുമായി കൂടിയാലോചിച്ച ശേഷം മാത്രമെ ഏതൊരു തീരുമാനവും സ്വീകരിക്കൂ. ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോ എന്നതിൽ തീരുമാനമെടുക്കുന്ന കാര്യം രാഹുൽ ഗാന്ധിക്ക് വിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗിനെ ഉയർത്തി കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാമെന്നാണ് സിപിഎമ്മിന്‍റെ കണക്കൂട്ടൽ. ആ മോഹം ഇവിടെ വിലപ്പോകില്ല. മുസ്ലീം ലീഗിനെ പുകഴ്ത്തുന്നതിൽ കോൺഗ്രസിന് യാതൊരു എതിർപ്പില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com