ജനകീയ പ്രതിരോധ ജാഥ കോട്ടയത്ത്: അവസരം കിട്ടിയാൽ കെ-റെയിൽ കേരളത്തിൽ നടപ്പാക്കുമെന്ന് ആവർത്തിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റർ

50 വർഷം മുമ്പിൽ കണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കി വരുന്നത്.
ജനകീയ പ്രതിരോധ ജാഥ കോട്ടയത്ത്: അവസരം കിട്ടിയാൽ കെ-റെയിൽ കേരളത്തിൽ നടപ്പാക്കുമെന്ന് ആവർത്തിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റർ

കോട്ടയം: അവസരം കിട്ടിയാൽ കെ-റെയിൽ കേരളത്തിൽ നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ. ജനങ്ങളുടെ ഹൃദയത്തിലുള്ള പാർട്ടിയാണ് സിപിഎം. അതിനെ തകർക്കാൻ ഒരു കുപ്രചരണങ്ങൾക്കും കഴിയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

മാസ്റ്റർ നയിക്കുന്ന 'ജനകീയ പ്രതിരോധ ജാഥ'യുടെ ഭാഗമായി കോട്ടയത്ത് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരം കിട്ടിയാൽ കെ - റെയിൽ കേരളത്തിൽ നടപ്പാക്കും. അതിന് സാധ്യതയുണ്ട്. ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കാൻ കെൽപ്പുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. 50 വർഷം മുമ്പിൽ കണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയെ ഉൾപ്പെടുത്തി സമസ്ത മേഖലയിലും കേരളത്തെ ഒന്നാമതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കോട്ടയം നഗരത്തെ ചെങ്കടലാക്കിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ക്യാപ്‌റ്റനായുള്ള ജനകീയ പ്രതിരോധ ജാഥ എത്തിയത്‌. മാമ്മൻമാപ്പിള ഹാളിന്റെ മുന്നിൽ ജാഥ ക്യാപ്‌റ്റനെ സ്വീകരിച്ച് നഗരത്തിലേക്ക്‌ ആനയിച്ചു. സംഘാടകസമിതി സെക്രട്ടറി എം.കെ പ്രഭാകരൻ ഷാൾ അണിയിച്ചു. തുടർന്ന് ചുവപ്പ്‌ സേനാംഗങ്ങളുടെ ഗാർഡ്‌ ഓഫ്‌ ഓണർ സ്വീകരിച്ച്‌ തുറന്ന ജീപ്പിൽ സമ്മേളന വേദിയായ തിരുനക്കര മൈതാനിയിലേക്ക്‌ എത്തി. ഇടുക്കി ജില്ലയില്‍നിന്നാണ് ജാഥ കോട്ടയത്തെത്തിയത്. ജാഥാ അംഗങ്ങളായ എം. സ്വരാജ്, സി.എസ് സുജാത, പി.കെ ബിജു, കെ.ടി ജലീൽ, ജയ്ക്ക് സി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. മന്ത്രി വി.എൻ വാസവൻ, തോമസ് ചാഴികാടൻ എം.പി തുടങ്ങിയവർ വേദിയിൽ ഉണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി എ.വി റസൽ അധ്യക്ഷത വഹിച്ചു. ജാഥ ഇന്ന് പാമ്പാടി, പാലാ, കുറവിലങ്ങാട്, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തലയോലപ്പറമ്പിൽ സമാപിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com