തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചനയുണ്ട്; എഡിജിപി അജിത് കുമാറിനെതിരേ മന്ത്രി കെ. രാജൻ മൊഴി നൽകി

ചില രാഷ്ട്രീയ താത്പര‍്യങ്ങൾക്കു വേണ്ടി പൂരം കലക്കാൻ ഗൂഢാലോചന നടന്നുവെന്നും മന്ത്രി പറഞ്ഞു
Minister K. Rajan statement against ADGP m.r. Ajith Kumar in thrissur pooram issue

കെ. രാജൻ, എം.ആർ. അജിത് കുമാർ

Updated on

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് റവ‍ന‍്യൂ മന്ത്രി കെ. രാജൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ഗൂഢാലോചനയെ സഹായിക്കുന്ന തരത്തിലായിരുന്നു പൂരം അലങ്കോലപ്പെട്ട ദിവസം പൊലീസിന്‍റെ നടപടികളെന്ന് മന്ത്രിയുടെ മൊഴിയിൽ പറയുന്നു. ചില രാഷ്ട്രീയ താത്പര‍്യങ്ങൾക്കു വേണ്ടി പൂരം കലക്കാൻ ഗൂഢാലോചന നടന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം അന്ന് ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിനെതിരേയും മന്ത്രി മൊഴി നൽകിയിട്ടുണ്ട്. പൂരത്തിന് പ്രശ്നങ്ങളുണ്ടാകുമെന്ന് അജിത് കുമാറിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ പ്രശ്നങ്ങൾ ഉണ്ടായതിനു പിന്നാലെ അജിത് കുമാറിനെ വിളിച്ചിട്ട് ഫോണെടുത്തില്ലെന്നാണ് മന്ത്രിയുടെ മൊഴി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com