'മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുക മഹത്പ്രവർത്തി'; ജീവനക്കാര്‍ക്ക് പറ്റിയ തെറ്റുകൾ ഏറ്റെടുത്ത് കെ. സച്ചിദാനന്ദൻ

'തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഞാൻ ഏറ്റെടുക്കുന്നു'
K Satchidanandan
K Satchidanandanfile

തിരുവനന്തപുരം: കേരളഗാന വിവാദം തെറ്റ് ഏറ്റെടുക്കുന്നതായി സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുക മഹത്പ്രവർത്തിയാണ്. സെൻ ബുദ്ധിസവും ബൈബിളും തന്നെ ഇതാണ് പഠിപ്പിച്ചതെന്ന് കെ. സച്ചിദാനന്ദൻ പറഞ്ഞു.

''നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഞാൻ ഏറ്റെടുക്കുന്നു''- അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com