കോൺഗ്രസിന്‍റെ പലസ്തീൻ റാലി ചരിത്രമാവും, അരലക്ഷം പേർ പങ്കെടുക്കും; കെ. സുധാകരൻ

പലസ്തീൻ ജനതയുടെ ദുർവിധിയെ സിപിഎം അവസരവാദ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്
K Sudhakaran
K Sudhakaranfile
Updated on

കോഴിക്കോട്: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന റാലി ചരിത്ര സംഭവമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. നവംബർ 23 ന് വൈകുന്നേരം 4.30 ന് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തുന്ന റാലിയിൽ അരലക്ഷത്തോളം പേർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐകൃദാർഢ്യ റാലിയോടനുബന്ധിച്ചുള്ള സമ്മേളനം ഐസിസി ജനറൽ സെക്രട്ടറി ഉദ്ഘാടനം നിർവഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘനാ നേതാക്കളും എഴുത്തുകാരും സാംസ്ക്കാരിക പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കുമെന്നും സുധാകരൻ പറഞ്ഞു.

പലസ്തീൻ ജനതയുടെ ദുർവിധിയെ സിപിഎം അവസരവാദ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. എന്നാൽ കോൺഗ്രസ് എക്കാലവും പലസ്തീൻ ജനതയ്ക്കൊപ്പം അടിയുറച്ചു നിന്ന ചരിത്രമാണ് ഉള്ളത്. അറബ് ജനതയുടെ മണ്ണാണ് പലസ്തീനെന്ന് മഹാത്മാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടിലൂന്നിയ സമീപനമാണ് അന്നും ഇന്നും കോൺഗ്രസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ച ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ തിരുത്താന്‍ ദേശീയതലത്തില്‍ പ്രാപ്തമായ സംഘടന കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com