മുരളീധരന് വേണ്ടി കെപിസിസി സ്ഥാനം ഒഴിയാനും തയാർ: കെ. സുധാകരൻ
കെ. സുധാകരൻfile

മുരളീധരന് വേണ്ടി കെപിസിസി സ്ഥാനം ഒഴിയാനും തയാർ: കെ. സുധാകരൻ

ഏത് പ്രശ്നത്തെയും അഭിമുഖീകരിക്കാൻ കഴിയുന്ന സാഹചര്യം ഇന്ന് കോൺഗ്രസിനുണ്ട്
Published on

കണ്ണൂർ: ഏത് പദവിക്കും കെ. മുരളീധരൻ യോഗ്യനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. വേണ്ടിവന്നാൽ കെപിസിസി സ്ഥാനം അദ്ദേഹത്തിന് നൽകാൻ തയാറാണെന്നും സുധാകരൻ പറഞ്ഞു.

വയനാട്ടിൽ മുരളീധരനെ മത്സരിപ്പിക്കാൻ തടസമെന്നുമില്ല. പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. എവിടെയും മത്സരിപ്പിക്കാൻ അദ്ദേഹം യോഗ്യനാണ്. രാഹുൽ ഗാന്ധിയുടെ തീരുമാനം വരാതെ നയനാടിനെക്കുറിച്ച് ആലോചിക്കാൻ പറ്റില്ലെന്നും സുധാകരൻ പറഞ്ഞു.

ഏത് പ്രശ്നത്തെയും അഭിമുഖീകരിക്കാൻ കഴിയുന്ന സാഹചര്യം ഇന്ന് കോൺഗ്രസിനുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ പാർട്ടിയാണ് തീരുമാനിക്കുക. തനിക്ക് ഒറ്റയ്ക്ക് തിരുമാനിക്കാനാവില്ല. രമ്യ ഹരിദാസന്‍റെ പരാജയത്തിന്‍റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ കോൺഗ്രസിൽ ഉണ്ടാവില്ല. തൃശൂരിലെ പരാജയത്തിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com