''ഞാൻ തന്നെയാണ് പ്രസിഡന്‍റ്, എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാം'', കെ. സുധാകരൻ

''കെപിസിസി പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വവുമില്ല. എനിക്കെതിരേ ആരും ഗൂഢാലോചന നടത്തിയതായും അറിയില്ല''
 K. Sudhakaran
K. Sudhakaranfile

കണ്ണൂർ: താൻ തന്നെയാണ് ഇപ്പോഴും കെപിസിസി പ്രസിഡന്‍റെന്ന് കെ. സുധാകരൻ. എപ്പോൾ വേണമെങ്കിലും സ്ഥാനം ഏറ്റെടുക്കുന്നതിൽ തടസമില്ലെന്നും കാര്യങ്ങൾ ഹൈക്കമാൻഡുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും കണ്ണൂരിൽ കെ. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

''കെപിസിസി പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ല. എനിക്കെതിരേ ആരും ഗൂഢാലോചന നടത്തിയതായും അറിയില്ല. അത് ഉടനെ ഏറ്റെടുക്കേണ്ട അത്യാവശ്യമില്ലാത്തത് കൊണ്ടാണ് നീളുന്നത്. കെപിസിസി പ്രസിഡന്‍റ് സ്ഥാനം ആരും തരേണ്ട കാര്യമില്ല. എടുക്കേണ്ട കാര്യമേയുള്ളു. മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് ഇന്നുകൊണ്ട് കഴിയും'' - സുധാകരന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com