''ലാവലിൻ കേസിൽ പണമുണ്ടാക്കിയത് പിണറായിയല്ല, പാർട്ടിയാണ്'', കെ. സുധാകരൻ

''ഇപ്പോൾ പിണറായിക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു അത് പണം മാത്രമാണ്''
Pinarayi Vijayan |K Sudhakaran
Pinarayi Vijayan |K Sudhakaran
Updated on

തിരുവനന്തപുരം: ലാവലിൻ കേസിൽ പിണറായിയല്ല പാർട്ടിയാണ് പണമുണ്ടാക്കിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. അതിൽ കുറച്ചു കാശൊക്കെ പിണറായി തട്ടിയെടുത്തിതിട്ടുണ്ടാവും, ഇപ്പോൾ പിണറായിക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു അത് പണമാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ വിധി പറയരുതെന്ന് ജഡ്ജിമാർക്ക് ഭരണകൂടത്തിന്‍റെ നിർദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തൃശൂരിൽ ഡിസിസി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''കേരളത്തില്‍ ഇതുപോലൊരു മുഖ്യമന്ത്രിയെ എന്നെങ്കിലും കണ്ടിട്ടുണ്ടോ? എന്‍റെ നാട്ടുകാരനാണ്. കോളെജ്‌മേറ്റാണ്, പക്ഷേ അന്നൊന്നും അദ്ദേഹം ഇത്രമോശമായിരുന്നില്ല. ലാവലിന്‍ കേസിലുള്ള പണമൊക്കെ പാര്‍ട്ടിക്കാണ് പിണറായി കൊടുത്തത്'',കെ. സുധാകരൻ പറഞ്ഞു.

അതേസമയം, കോൺഗ്രസിന്‍റെ സംഘടനാ ശേഷി ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും നിലവിലെ സംഘടനാ ശേഷികൊണ്ട് പാർട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നും സുധാകരൻ പ്രവർ്തതകരോട് പറഞ്ഞു. രാഷ്ട്രീയ സാഹചര്യം ഉപകാരപ്പെടുക്കാൻ പാർട്ടിക്ക് ആവണമെന്നും കെ. സുധാകരൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com