'സ്നേഹം', വെറുപ്പിന്‍റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്; കെ. സുധാകരൻ

കമ്മ്യൂണിസമെന്ന പൈശാചികതയെ, കോൺഗ്രസിന്‍റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങൾ നേരിട്ടു
 കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ
കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ

തിരുവനന്തപുരം: വെറുപ്പിന്‍റെ രാഷ്ട്രീയത്തെ ജനങ്ങൾ ഒറ്റക്കെട്ടായി തോൽപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. 'സ്നേഹം', വെറുപ്പിന്‍റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ചരിത്രഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ‌ മുന്നോട്ടുപോകുമ്പോൾ പ്രതികരിക്കുകയായിരുന്നു അദേഹം.

കൊടി സുനിമാരെ കൂലിക്കെടുത്ത് പാതിരാത്രി നിരായുധരെ കൊന്നൊടുക്കുന്നതിന്‍റെ പേരല്ല കരുത്ത്. മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തിൽ ഇതുപോലെ ജ്വലിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ശക്തി. സ്നേഹത്തിന്‍റെ ശക്തിയെന്ന് സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

സ്വന്തം അണികളെ പോലും കൊന്നൊടുക്കി, മക്കൾക്ക് വേണ്ടി നാട് കട്ടുമുടിച്ച്, കൂടെയുള്ള അടിമകളെ കൊണ്ട് അതിനെയും ന്യായീകരിപ്പിച്ച് ജീവിക്കുന്ന പൊളിറ്റിക്കൽ ക്രിമിനലുകൾക്കും, 'സ്നേഹത്തിന്‍റെ' ശക്തി മനസ്സിലാക്കി കൊടുത്ത തിരഞ്ഞെടുപ്പാണിത്. തന്‍റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മൻ. ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന എംഎൽഎ ആയിരിക്കും ചാണ്ടി ഉമ്മൻ എന്ന് ഞങ്ങൾ ഉറപ്പ് തരുന്നു. കമ്മ്യൂണിസമെന്ന പൈശാചികതയെ, കോൺഗ്രസിന്‍റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങൾ നേരിട്ടു. നാട് ജയിച്ചു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവൻ കോൺഗ്രസ്‌ ആളിപ്പടർത്തും. വെറുപ്പിന്‍റെ രാഷ്ട്രീയത്തെ കേരളത്തിന്‍റെ മണ്ണിൽ നിന്ന് തുടച്ചു നീക്കുമെന്ന് ജനങ്ങൾക്ക് ഞങ്ങൾ വാക്ക് തരുന്നു- സുധാകരൻ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com