

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ തീരുമാനം തന്‍റെ അറിവോടെയല്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. സുധാകരൻ. പാർട്ടി നടപടിയെടുത്ത യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും ഓരോ നേതാക്കൾക്കും അവരവരുടേതായ തീരുമാനമുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു.
രാഹുലിന്‍റെ കാര്യത്തിൽ തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കുമെന്നും സുധാകരൻ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ മാറണം, നന്നാവണം, ശൈലി മാറ്റണം എന്നാൽ രാഹുലിന്‍റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിനോട് യോജിക്കില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.