ഇ.പി. ജയരാജന്‍ വധശ്രമക്കേസ്; കെ. സുധാകരനെ കുറ്റവിമുക്തനാക്കി

1995 ഏപ്രിൽ 12നാണ് കേസിനാസ്പദമായ സംഭവം
k sudhakaran acquitted in ep jayarajan murder attempt case
K. Sudhakaranfile
Updated on

കൊച്ചി: സിപിഎം നേതാവ് ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാരകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.കേസില്‍ കെ സുധാകരന്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കേസില്‍ സുധാകരനെതിരെ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കോടതി വിലയിരുത്തി. കെ. സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്.

1995 ഏപ്രിൽ 12നാണ് കേസിനാസ്പദമായ സംഭവം. ചണ്ഡീ​ഗഢിൽ നിന്നു സിപിഎം പാർട്ടി കോൺ​ഗ്രസ് കഴിഞ്ഞു കേരളത്തിലേക്ക് മടങ്ങവെ ട്രെയിനിൽ വച്ച് ജയരാജനു നേരെ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ മേൽക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com