''നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രി വേറെയുണ്ടാവില്ല'', പിണറായിക്കെതിരേ സുധാകരൻ

''ഇത്രയും പക്ഷപാതപരമായ ഇടതുപക്ഷത്തിന്‍റെ ഭരണം കേരളത്തിൽ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ, ഇതിനുമുൻപും ഇടതുപക്ഷ സർക്കാരുണ്ടായിട്ടുണ്ട്''
കെ. സുധാകരൻ
കെ. സുധാകരൻfile

തിരുവനന്തപുരം: പണം മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. നാട്ടിലെ ജനങ്ങളോ നാടിന്‍റെ പുരോഗതിയോ വികസനമോ അല്ല പിണറായി വിജയന്‍റെ ലക്ഷ്യമെന്നും തനിക്കും തന്‍റെ കുടുംബത്തിനും പണം വേണമെന്നതാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. നാണംകെട്ട് പണം ഉണ്ടാക്കുന്ന മനുഷ്യനാണ് പിണറായി. ഉളുപ്പ്, നാണം, മാനം ഇത് മൂന്നുമില്ലാത്ത മുഖ്യമന്ത്രി ഇന്ത്യയിൽ വേറെയുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

പക്ഷപാതപരമായ ഇടതുപക്ഷത്തിന്‍റെ ഭരണം കേരളത്തിൽ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ, ഇതിനുമുൻപും ഇടതുപക്ഷ സർക്കാരുണ്ടായിട്ടുണ്ട്. ഇതുപോലെ ഞങ്ങളാരും അന്ന് പ്രതികരിച്ചിട്ടില്ല. ഈ സർക്കാർ കാണിച്ചത്ര തെറ്റുകുറ്റങ്ങൾ ആ സർക്കാരുകൾ കാണിച്ചിട്ടില്ല. വൈദ്യർക്കാണു ഇവിടെ ഭ്രാന്ത്, പിന്നെ ആര് ചികിത്സിക്കും. നിയമലംഘനങ്ങൾ, അഴിമതികള്‍, ഭരണ പരാജയം ഇവയ്ക്കെല്ലാം പിന്നിൽ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്നും സുധാകരൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com