പൊലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകർ; കെ സുധാകരന്‍

തുക്കട പൊലീസിനെ കാണിച്ച് കോൺഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കണ്ട. നീതി കാണിച്ചില്ലെങ്കിൽ പൊലീസാണെന്ന് നോക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
പൊലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകർ; കെ സുധാകരന്‍
Updated on

കൊച്ചി: കൊച്ചിയിലെ പൊലീസ് 'കൊടിച്ചിപട്ടികൾ' എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ ചങ്ങലയ്ക്കിടാന്‍ കഴിഞ്ഞില്ലെങ്കിൽ സിപിഐഎം പിരിച്ചുവിടണം. തുക്കട പൊലീസിനെ കാണിച്ച് കോൺഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കണ്ട. നീതി കാണിച്ചില്ലെങ്കിൽ പൊലീസാണെന്ന് നോക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

എംവി ഗോവിന്ദന്‍ അഴിമതിക്കാരനല്ലാത്ത നേതാവെന്നും കെ സുധാകരന്‍ പറഞ്ഞു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമർശനവും ഗോവിന്ദനെതിരെയുണ്ട്. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എംവി ഗോവിന്ദന്‍ കാണിക്കണമെന്നും ആദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, നിയമസഭയിൽ നടന്ന ഭരണ-പ്രതിപക്ഷ സംഘർഷത്തിനെത്തുടർന്ന് എംഎൽഎമാർക്കെതിരെയും വാച്ച് ആന്‍റ് വാർഡിനെതിരെയും കേസെടുത്തു. ഭരണപക്ഷ എംഎൽഎമാരായ സച്ചിൻ ദേവിനും എച്ച് സലാമിനുമെതിരെയാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. 7 പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കേസെടുത്തു. റോജി എം ജോൺ, ഉമ തോമസ്, കെ കെ രമ, പി കെ ബഷീർ, അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ , അനൂപ് ജേക്കബ് എന്നീ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com