

കാസർഗോഡ്: മുഖ‍്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ‍്യമന്ത്രിക്ക് സ്വന്തം മക്കളോട് മാത്രമാണ് സ്നേഹമെന്നും സിപിഎമ്മിനു പോലും പിണറായിയെ മടുത്തുവെന്നും സുധാകരൻ പറഞ്ഞു.
കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ വാർഡ് പ്രസിഡന്‍റുമാരുടെ സംഗമം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിമർശനം.
കേരളത്തെ കട്ടുമുടിച്ചും കൊള്ളയടിച്ചും അതു മുഴുവൻ മക്കളുടെ പേരിലാക്കുകയാണ് പിണറായി വിജയൻ. ഇതുപോലൊരു അച്ഛൻ ഭൂലോകത്തുണ്ടാവില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
''വരുന്ന തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തിരിച്ചുവരില്ല. എം.വി. ഗോവിന്ദന്‍റെയും പിണറായിയുടെയും മണ്ഡലത്തിൽ എനിക്ക് ഭൂരിപക്ഷം ലഭിച്ചത് സിപിഎമ്മുകാർ എനിക്ക് വോട്ട് ചെയ്തതുകൊണ്ടാണ്'', സുധാകരൻ പറഞ്ഞു.