''മുഖ‍്യമന്ത്രിക്കൊപ്പം ഓണസദ‍്യ കഴിച്ചത് ശരിയായില്ല''; സതീശനെതിരേ കെ. സുധാകരൻ

താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു
k. sudhakaran against v.d. satheesan

കെ. സുധാകരൻ, വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിമർശനവുമായി മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുന്നതിന്‍റെ ദൃശൃങ്ങൾ പുറത്തുവന്നതിനു പിന്നാലെ മുഖ‍്യമന്ത്രി പിണറായി വിജയനൊപ്പം സതീശൻ ഓണസദ‍്യ കഴിച്ചത് ശരിയായില്ലെന്നും താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

അതേസമയം യൂത്ത് കോൺഗ്രസ് അധ‍്യക്ഷ പദവി സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും പുതിയ അധ‍്യക്ഷൻ വരാത്തത് പോരായ്മയാണെന്നും കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും സുധാകരൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com