പുരാവസ്തു തട്ടിപ്പു കേസ്; കെ. സുധാകരനും മുൻ ഡിഐജി എസ്. സുരേന്ദ്രനും സ്ഥിരം ജാമ്യം

ഐജി ലക്ഷ്മണ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും വീണ്ടും നോട്ടീസ് നൽകണമെന്നും സർക്കാർ കോടതിയെ അറിയിച്ചു
k surendran | s surendran
k surendran | s surendran
Updated on

എറണാകുളം: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും മുൻ ഡിഐജി എസ്. സുരേന്ദ്രനും സ്ഥിരം ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള ഉപാധികളോടെയാണ് നടപടി. രണ്ടു പേരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അടിയിച്ചതിനു പിന്നാലെയണ് ജാമ്യം അനുവദിച്ചത്.

അതേസമയം, ഐജി ലക്ഷ്മണ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും വീണ്ടും നോട്ടീസ് നൽകണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ലക്ഷ്മണയുടെ ഇടക്കാല ജാമ്യം നീട്ടിയ കോടതി ജാമ്യ ഹർജി പത്തു ദിവസത്തിനു ശേഷം പരിഗണിക്കാനായി മാറ്റി. കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ അബ്രഹാമിനും ക്രൈം ബ്രാ‌ഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.ആഗസ്റ്റ് 8 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com