നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ കളത്തിലിറക്കാൻ കോൺഗ്രസ്; കെ. സുധാകരനും എം.കെ. രാഘവനും മത്സരിച്ചേക്കും

സുധാകരൻ കണ്ണൂരിലും രാഘവൻ കോഴിക്കോടും മത്സരിക്കാനാണ് സാധ‍്യത
k. sudhakaran and m.k. raghavan may contest in upcoming assembly election

കെ. സുധാകരൻ, എം.കെ. രാഘവൻ

Updated on

തിരുവനന്തപുരം; കോൺഗ്രസ് എംപിമാരായ കെ. സുധാകരനും എം.കെ. രാഘവനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. സുധാകരൻ കണ്ണൂരിലും രാഘവൻ കോഴിക്കോടും മത്സരിക്കാനാണ് സാധ‍്യത.

ഇക്കാര‍്യം സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനം എടുത്തതായാണ് സൂചന. കോന്നിയിൽ അടൂർ പ്രകാശിനെയും തിരുവനന്തപുരത്ത് കെ. മുരളീധരനെയും മത്സരിപ്പിക്കാനും നിർദേശങ്ങൾ ഉയരുന്നുണ്ട്. ഫെബ്രുവരി അവസാനത്തോടെ കോൺഗ്രസിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തു വിട്ടേക്കും.

logo
Metro Vaartha
www.metrovaartha.com