

തിരുവനന്തപുരം: കോൺഗ്രസിൽ നിലവിൽ സമാധാന അന്തരീക്ഷമെന്ന് മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ. പാർട്ടിയിൽ ഇപ്പോൾ സമാധാനമുണ്ടെന്നു പറഞ്ഞ സുധാകരൻ അത് നിലനിർത്തി പോയാൽ മതിയെന്ന് കൂട്ടിച്ചേർത്തു.
ഡൽഹി എഐസിസി ആസ്ഥാനത്തു നടന്ന ചർച്ച ഫലപ്രദമായിരുന്നുവെന്നും കോർ കമ്മിറ്റി വന്നത് നല്ല കാര‍്യമെന്നും സുധാകരൻ പറഞ്ഞു. കോടികൾ കൊള്ള നടത്തുന്നവർക്ക് വോട്ട് ചെയ്യാൻ മാത്രം മലയാളികൾ മോശകാരല്ലെന്നും പിണറായി വിജയന് ഇനിയൊരവസരം കേരള സമൂഹം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.