''മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരനല്ലല്ലോ'', സ്ഫോടനത്തെക്കുറിച്ച് കെ. സുധാകരൻ

''ബോംബ് അങ്ങട് പൊട്ടട്ടടോ. ബോംബ് ഇനിയും പൊട്ടും. പൊട്ടി കുറച്ച് കഴിയട്ടെ, എന്നിട്ട് നിങ്ങളെ കാണാം''
''മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരനല്ലല്ലോ'', സ്ഫോടനത്തെക്കുറിച്ച് കെ. സുധാകരൻ
K Sudhakaranfile

കണ്ണൂർ: സ്ഫോടനത്തിൽ മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരനല്ലല്ലോ എന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നും സുധാകരൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറി‍ച്ച് മരിച്ച സംഭവത്തിൽ മാധ്യമപ്രവർത്തകർ പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു കെ. സുധാകരന്‍റെ വിവാദ പരാമർശം. ''ബോംബ് അങ്ങട് പൊട്ടട്ടടോ. ബോംബ് ഇനിയും പൊട്ടും. പൊട്ടി കുറച്ച് കഴിയട്ടെ, എന്നിട്ട് നിങ്ങളെ കാണാം'' എന്നായിരുന്നു‌ സുധാകരന്‍റെ ആദ്യ പ്രതികരണം.

ഒരു വൃദ്ധനാണ് മരിച്ചതെന്നു മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ, അതുശരി വൃദ്ധനല്ലേ മരിച്ചിട്ടുള്ളത്, ചെറുപ്പക്കാരനല്ലല്ലോ എന്നായി സുധാകരൻ. മരണത്തെക്കുറിച്ച് അങ്ങനെ പറയാൻ പാടുണ്ടോ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ ചിരിയായിരുന്നു പ്രതികരണം.

Trending

No stories found.

Latest News

No stories found.