ജുഡീഷ്യറിക്കെതിരായ പരാമർശം: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ

തുടർവാദത്തിനായി നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കാൻ അപേക്ഷ നൽകാനും കോടതി അനുമതി നൽകി
കെ. സുധാകരൻ
കെ. സുധാകരൻfile

കൊച്ചി: ജുഡീഷ്യറിക്കെതിരായ പരാമർശങ്ങളിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരിട്ട് ഹൈക്കോടതിയിൽ ഹാജരായി. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യം തള്ളിയതിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ അഭിഭാഷകൻ ജനാർദന ഷേണായിയാണഉ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് നിർദേശം.

തുടർവാദത്തിനായി നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കാൻ അപേക്ഷ നൽകാനും കോടതി അനുമതി നൽകി. മുഖ്യമന്ത്രി പിണറായി വിജ‍യനെതിരെ സംഘടിപ്പിച്ച ജനകീയ കുറ്റവിചാരണയിലാണു സുധാകരന്‍റെ വിവാദ പരാമർശങ്ങൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com