

കെ.സി വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ
file image
കൊച്ചി: പ്രതിപക്ഷ നേതാവിന്‍റെ യാത്രയിൽ നിന്ന് കെ. സുധാകരൻ വിട്ടു നിന്നിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വെറുതെ വാർത്തകളുണ്ടാക്കുകയാണെന്നും വ്യക്തി പരമായ ആവശ്യങ്ങളുള്ളതിനാലാണ് മാറി നിന്നതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെയല്ല കോൺഗ്രസിലെ കാര്യങ്ങളെന്നും കേരളം മുഴുവൻ സർക്കാരിനെതിരേ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്‍റെ കുമ്പളയിലെ പുതുയുഗ യാത്രയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപോയിരുന്നു. പിന്നാലെ പുതുയുഗ യാത്ര സ്വന്തം ജില്ലയിലെത്തിയിട്ടും പങ്കെടുക്കാതെ സുധാകരൻ മാറി നിന്നതും വലിയ ചർച്ചയായിരുന്നു.