ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തും, പിണറായി അടക്കം അകത്തു പോവും: കെ. സുധാകരൻ

സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ഇന്നലെ ഇപി എകെജി സെന്‍ററില്‍ നിന്ന് മടങ്ങി പോയത്
k sudhakaran on ep jayarajan controvasy
K. Sudhakaranfile
Updated on

കണ്ണൂർ:ബിജെപിയിൽ ചേരാൻ നീക്കം നടത്തിയെന്ന ആരോപണമുയർന്നിട്ടും ഇപി ജ‍യരാജനെതിരേ സിപിഎം നടപടി എടുക്കാത്തതിൽ പരിഹാസവുമായി കെ. സുധാകരൻ. ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തുമെന്നും നടപടി ഉണ്ടാവില്ലെന്നത് തുടക്കത്തിലെ തന്നെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ഇന്നലെ ഇപി എകെജി സെന്‍ററില്‍ നിന്ന് മടങ്ങി പോയത്.ഇപിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും. കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവർക്കെതിരെ നടപടിയെടുക്കണം എന്നാണ് പാർട്ടി ഓഫീസിൽ നിന്ന് കൊടുത്ത ഉപദേശം. പിണറായിയെ രക്ഷിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് ഇപി ഇത് മറച്ചു വയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിയിലെ അച്ചടക്കനടപടി ഒരാൾക്ക് ബാധകം, ഒരാൾക്ക് ബാധകമല്ല.ഇത്തരത്തിലുള്ള ഒരു പാർട്ടിയെ ആര് അംഗീകരിക്കും ആര് ബഹുമാനിക്കുമെന്നും അദ്ദേഹം ചോദിച്ചു.ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com