
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് തയാറായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. ഗ്രൂപ്പു കളിയും തമ്മിലടിയുമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രാദേശിക പ്രശ്നങ്ങൾ പറഞ്ഞുതീർക്കണം. തെരഞ്ഞെടുപ്പ് അടുക്കാൻ മാസങ്ങളെ ബാക്കിയുള്ളു. പല സ്ഥലങ്ങളിലും പ്രവർത്തനങ്ങൾ നടക്കാനുണ്ട്. പരിശേധനയ്ക്കു ശേഷം അത്തരം മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ട് പുതിയ മണ്ഡലം കമ്മിറ്റികൾ ഉണ്ടാക്കും. കെപിസിസി പ്രസിഡന്‍റെന്ന നിലയ്ക്കാണ് പറയുന്നത്. തിരുത്താൻ മനസ് കാണിക്കണം. തിരുത്തി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനത്തിലേക്ക് പോകണം. ഒരാഴ്ചക്കുള്ളിൽ അതിന്‍റെ ഫലവും ചലനങ്ങളും കാണണമെന്നും സുധാകരൻ വ്യക്തമാക്കി.