"സതീശൻ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണം"; നിലപാട് പറഞ്ഞ് കെ. സുധാകരൻ

ഇത് കട്ടും മോഷ്ടിച്ചു കൊണ്ടുവന്ന വാഹനമല്ലോ എന്ന് പറഞ്ഞ സുധാകരൻ അവരവരുടെ കാര്യത്തിൽ അവരവർ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി
k sudhakaran on v d satheeshan flight travel

കെ. സുധാകരൻ, വി.ഡി. സതീശൻ

Updated on: 

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ വിമാനയാത്രയെ കുറിച്ച് വ്യക്തത വരുത്തണമെന്ന് തന്നെയാണ് തന്‍റെയും അഭിപ്രായയെന്ന് കെ. സുധാകരൻ എംപി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് സുധാകരൻ നിലപാടറിയിച്ചത്.

ഇത് കട്ടും മോഷ്ടിച്ചു കൊണ്ടുവന്ന വാഹനമല്ലെന്നും അവരവരുടെ കാര്യത്തിൽ അവരവർ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും അതിൽ ദുരൂഹതയുണ്ടെന്നൊന്നും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മാധ്യമങ്ങൾ വലിയ പ്രകമ്പനമുണ്ടാക്കേണ്ടതില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജ്ഞാനേഷ് കുമാറിനെതിരേ ശക്തനായ സമരം തുടരുമെന്നും ആശുപത്രികളിൽ മരുന്ന് ക്ഷാമമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കുറവുന്ന മരുന്നുകൾ ഉടൻ എത്തിക്കും. അക്കാര്യം മന്ത്രി പറഞ്ഞല്ലോ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ തിരിച്ചടിയെന്നൊന്നും പറയാനാവില്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പാവുമ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ ഓരോ സീറ്റ് പോയേക്കാമെന്നും സുധാകരൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com