പാലക്കാട് റെയ്ഡ് നടത്തിയത് എം.ബി. രാജേഷിന്‍റെ നിർദേശ പ്രകാരം: കെ. സുധാകരൻ

രാജേഷ് പൊലീസിന് നേരിട്ട് നിർദേശം നൽകിയെന്നും മുഖ‍്യമന്ത്രിയുടെ അനുവാദം ഉണ്ടെന്ന് രാജേഷ് പൊലീസിനോട് പറഞ്ഞതായും സുധാകരൻ ആരോപിച്ചു
The Palakkad raid was conducted by M.B. Rajesh: K. Sudhakaran
പാലക്കാട് റെയ്ഡ് നടത്തിയത് എം.ബി. രാജേഷിന്‍റെ നിർദേശ പ്രകാരം: കെ. സുധാകരൻ
Updated on

പാലക്കാട്: പാലക്കാട് റെയ്ഡ് നടത്തിയത് മന്ത്രി എംബി രാജേഷിന്‍റെ നിർദേശപ്രകാരമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. രാജേഷ് പൊലീസിന് നേരിട്ട് നിർദേശം നൽകിയെന്നും മുഖ‍്യമന്ത്രിയുടെ അനുവാദം ഉണ്ടെന്ന് രാജേഷ് പൊലീസിനോട് പറഞ്ഞതായും സുധാകരൻ ആരോപിച്ചു.

മഹിളാ പ്രവർത്തകരെ അപമാനിച്ച പൊലീസ് നടപടി യുഡിഎഫിന് ഗുണം ചെയ്യുമെന്നും പാലക്കാട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ ഭൂരിപക്ഷം വർദ്ധിക്കുമെന്നും അദേഹം പറഞ്ഞു. 'പൊലീസ് നടത്തിയത് നെറികെട്ട പ്രവർത്തനമാണ്. ഈ അതിക്രം യുഡിഎഫിന് അനുകൂലമായി ഭവിക്കും.

പരിശോധന നടത്തിയതിന്‍റെ ദുരന്തം എൽഡിഎഫ് അനുഭവിക്കും. റെയ്ഡ് നടത്തണമെന്ന് രാജേഷ് പൊലീസിനോട് ആവശ‍്യപ്പട്ടു. ബിന്ദുവും ഷാനിമോളും ധീരതയോടെ നേരിട്ടു' സുധാകരൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com