'ഇല്ലാത്ത കുറ്റത്തിന് തന്നെ ക്രിമിനൽ ലീഡറാക്കി, യഥാർഥ പ്രതികളെ കണ്ടെത്തേണ്ടത് സർക്കാരാണ് ‌‌'

തന്നെ ക്രമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കി വേട്ടയാടിയ പാർട്ടിയാണ് സിപിഎം
 K. Sudhakaran
K. Sudhakaranfile

ന്യൂഡൽഹി: ഇപി ജയരാജൻ വധശ്രമക്കേസിൽ നിന്നും കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. തനിക്ക് മോചനം കിട്ടിയ വിധിയാണിത്. യഥാർഥ കുറ്റവാളികളെ കണ്ടെത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്യമാണ്. പൊലീസും സിബിഐയും സിപിഎമ്മും കൂടെ ചേർന്ന് കണ്ടുപിടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കി വേട്ടയാടിയ പാർട്ടിയാണ് സിപിഎം. ഇല്ലാത്ത കുറ്റത്തിനാണ് തന്നെ ക്രിമിനൽ ലീഡറാക്കിയത്. സിപിഎമ്മിന്‍റെ രാഷ്ട്രീയ നയത്തിനേറ്റ തിരിച്ചടികൂടിയാണ് ഈ വിധിയെന്നും സുധാകരൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com