നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കെ. സുധാകരൻ

കണ്ണൂരിൽ താൻ മത്സരിക്കുമോയെന്ന് പാർട്ടി ചോദിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു
K. Sudhakaran says he will contest the assembly elections if the party says so

കെ. സുധാകരൻ

file image
Updated on

ന‍്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ. താത്പര‍്യം അറിയിച്ചിട്ടില്ല, ചോദിച്ചാൽ പറ‍യാമെന്നും കണ്ണൂരിൽ താൻ മത്സരിക്കുമോയെന്ന് പാർട്ടി ചോദിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ചോദിക്കാതെ താത്പര‍്യം അറിയിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മുഖ‍്യമന്ത്രി പിണറായി വിജയനെയും സുധാകരൻ വിമർശിച്ചു. മുഖ‍്യമന്ത്രി വർഗീയതയുടെ വക്താവായി മാറിയെന്ന് പറഞ്ഞ സുധാകരൻ അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുമെന്നും ജനങ്ങൾക്ക് ആവശ‍്യമില്ലാത്ത പദ്ധതി വേണ്ടെന്നും പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com